നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏഴ് മാസം കൊണ്ട് കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കും, തിരുവഞ്ചൂർ രാധാകൃഷ്ണൻ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏഴ് മാസം കൊണ്ട് കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

നിയമസഭാ യുഡിഎഫ് അധികാരത്തിൽ വരും, ആദ്യം പൂർത്തിയാക്കുന്ന പദ്ധതികളിൽ ഒന്നായിരിക്കും കോട്ടയത്തെ ആകാശപാത എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎൽഎ. ഇപ്പോളുള്ള ടവറിന്റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും.

അതിന്റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും എന്നും അദ്ദേഹം പറഞ്ഞു. 2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആകാശപാത നിർമാണം തുടങ്ങിയത്. സർക്കാർ മാറിയതോടെ പദ്ധതിയും നിലയ്ക്കുകയായിരുന്നു. യുഡിഎഫിന്റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم