രാജ്യത്ത് പാചകവാതക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോൾ വില വർധിച്ചു.


ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോൾ വില വർധിച്ചു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നി കമ്പനികളാണ് വില കൂട്ടിയത്.

പ്രീമിയം പെട്രോളിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ച തന്നെ പുതുക്കിയ വില നിലവിൽ വന്നു.

എന്നാൽ സാധാരണ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വില വർധിപ്പിക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന് വില കൂടിയതാണ് വില വർധനവിന് കാരണമെന്നാണ് വിവരം.



أحدث أقدم