
വാണിമേൽ: കോഴിക്കോട് വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്.പക്വായി പാലം ഉദ്ഘാടനത്തിന് ഇടയിലാണ് നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിർമാണം പൂർത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകർന്നത്.
ഇ കെ വിജയൻ എംഎൽഎയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാണിമേൽ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി പൂർണമായി കഴിഞ്ഞിരുന്നു. എന്നാൽ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാവും മുൻപായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. ഇതിൽ മേഖലയിൽ പ്രതിഷേധനം നിലനിന്നിരുന്നു. പ്രതിഷേധക്കൂട്ടായ്മയും ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതിഷേധക്കൂട്ടായ്മ നടക്കുന്ന പരിസരത്ത് പടക്കം പൊട്ടിക്കാൻ നടത്തിയ ശ്രമമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്