തിരുനക്കരപൂരത്തിന്റെ ലോഗോ മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു.

 
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കരപൂരത്തിന്റെ ലോഗോ പ്രകാശനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു

മാർച്ച് 15 നു ഉത്സവത്തിന് കൊടിയേറി 24 നു ഉത്സവം അവസാനിക്കും. മാർച്ച് 23നു ആണ് പ്രസിദ്ധമായ തിരുനക്കര പൂരം. ജോസ്കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം ഫിലിപ്പിന് നൽകിയായിരുന്നു പ്രകാശനം

മുഖ്യ രക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ, ഉപദേശകസമിതി പ്രസിഡന്റ് ടി സി രാമാനുജം, സെക്രട്ടറി ടി അജയ്, ജനറൽ കൺവീനർ ടി സി ഗണേഷ്, വൈസ് പ്രസിഡന്റ് സഞ്ജയ് വെട്ടുകുഴി, മുൻ പ്രസിഡന്റ് ജയൻ തടത്തുംകുഴി എന്നിവർ സംസാരിച്ചു.
أحدث أقدم