വോട്ടർ പട്ടികയിൽ പേര് ചേർത്തത് അനധികൃതമെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്


പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ നിയമനടപടി. വോട്ടർ പട്ടികയിൽ ക്രമവിരുദ്ധമായി പേര് ചേർത്തുവെന്നാരോപിച്ച് സിപിഐ നേതാവ് ടി. മുരുകേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കോടതിക്കും പരാതി നൽകിയത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ടയിൽ സ്ഥിരം വിലാസമില്ലെന്നും റേഷൻ കാർഡിൽ വ്യാജവിവരങ്ങൾ നൽകിയാണ് വോട്ടർ പട്ടികയിൽ ഇടംപിടിച്ചതെന്നുമാണ് ആരോപണം.

കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചു എന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു. ഇതേ മേൽ വിലസത്തിലുള്ള വസ്തുവിൽ ഇപ്പോൾ തനിക്ക് അവകാശമുണ്ട്. സിപിഐയിലുള്ളപ്പോൾ ഇതേ വിലാസത്തിലാണ് മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത അംഗമായത്. അന്ന് ഇല്ലാത്ത പരാതി ഇപ്പോൾ വരുന്നത് രാഷ്ട്രീയ പ്രേരിതമെന്നും ശ്രീനാദേവി ആരോപിച്ചു.

أحدث أقدم