പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ….


കൊല്ലം: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാറിനെയാണ് (29) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നു വന്ന വയോധികയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. ഇതിനെ അവർ എതിർത്തപ്പോൾ സമീപത്തെ വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. അതുവഴി കടന്നുപോയ നാട്ടുകാരാണ് വയോധികയെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ അനീഷ് കുമാറിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ ഇതിനു മുൻപും മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. അപ്പീൽ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

أحدث أقدم