പാമ്പാടിയിൽ സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വർണ്ണാഭമായ മേയ് ദിന റാലി നാളെ


പാമ്പാടി: സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വർണ്ണാഭമായ മേയ് ദിന റാലി നാളെ നടക്കും  രാവിലെ 9ന് പാമ്പാടി വിമലാംബിക സ്കൂൾ പരിസരത്തു നിന്ന്  റാലി ആരംഭിക്കും.
 റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, തെയ്യം, തിറ, കരകം, കെട്ടുകാഴ്ച, ഗരുഡൻ പറവ, പഞ്ചവാദ്യം,  ബാൻഡ്മേളം എന്നീ കലാപരിപാടികൾ നടക്കും.നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. തുടർന്ന്
 എംജിഎം ജംക്ഷനു സമീ പം ചേരുന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലാ സെക്രട്ടറി കെ. എം രാധാകൃഷ്ണൻ അധ്യക്ഷനാകും
തുടർന്ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും നടക്കും. കെ. എം രാധാകൃഷ്ണൻ, ഇ.എസ് സാബു , വി.എം. പ്രദീപ് . കെ.എൻ. വിശ്വനാഥൻ , കെ.എസ് ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകും.
أحدث أقدم