✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ
നിയമം ലംഘിച്ച് ബോർഡ് വച്ചാൽ പണി പാളും 5000 രൂപ പിഴയും മറ്റ് നിയമ നടപടികളും എടുക്കാൻ പഞ്ചായത്ത് അധികാരികൾ ഒരുങ്ങിക്കഴിഞ്ഞു
ഇന്നലെ ഉച്ചക്ക് ശേഷം
പാമ്പാടിയിലെ ഫുട്ട്പാത്ത് കൈയ്യേറി വച്ച നിരവധി ബോർഡുകൾ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സിജു കെ .ഐസക്കിൻ്റെ നേതൃത്തത്തിൽ മാറ്റി
തുടർ നടപടിയായി പാമ്പാടി ടൗണിൽ നിയമം ലംഘിച്ച് ബോർഡ് വച്ച എല്ലാ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി ഇന്നും നൽകും കൂടാതെ തിങ്കളാഴ്ച്ചക്ക് അകം ഇത്തരം നിയമലംഘംനം മാറ്റാത്ത പക്ഷം 5000 രൂപ ഫൈനും ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കർശനമായ നടപടി പഞ്ചായത്ത് എടുക്കും
കാൽനടക്കാർക്ക് സ്വതന്ത്രമായി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് പലരും റോഡ് കൈയേറി ബോർഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കൂടാതെ ഇത്തരം ബോർഡുകൾ വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നുണ്ട്
പല പഞ്ചായത്തും ഇത്തരം നിമയ ലംഘനം കണ്ടാലും കണ്ണടക്കുകയാണ് പതിവ് പക്ഷെ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി കർശന നടപടിയുമായി പാമ്പാടി പഞ്ചായത്ത് എടുത്ത നടപടി തികച്ചും സ്വാഗതാർഹമാണ്
പുറത്ത് നിന്നും എത്തി പാമ്പാടിയിൽ വ്യാപാരം നടത്തുന്ന പലരുടെയും വിചാരം ഹൈവേ അവർക്ക് കുടുംബ സ്വത്ത് കിട്ടിയത് ആണെന്നാണ്
ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പാമ്പാടിയിലെ പൊതു സമൂഹത്തിൻ്റെ ആവശ്യം
അതേ സമയം ഇത്തരക്കാർക്ക് എതിരെ നിയമം നിലവിൽ ഉണ്ട് അത് ചുവടെ
📌 1 - കേരള പബ്ലിക് വേയ്സ് ആക്റ്റ് (Kerala Public Ways Act)വകുപ്പ് 6 പ്രകാരം പൊതുവഴികളിലോ നടപ്പാതകളിലോ തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ ഒരു വർഷം വരെ തടവോ, ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ആനുപാതികമായ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുറ്റം ജാമ്യമുള്ളതും (Bailable) പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമാണ്
📌2. കേരള പഞ്ചായത്ത് രാജ് / കേരള മുനിസിപ്പാലിറ്റി ആക്ടുകൾ (LSG Rules)പഞ്ചായത്ത് രാജ് ആക്റ്റ് (വകുപ്പ് 209), മുനിസിപ്പാലിറ്റി ആക്റ്റ് (വകുപ്പ് 207, 513): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെയും ലൈസൻസ് ഫീസ് അടയ്ക്കാതെയും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണ്.അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്ന് വലിയ തുക പിഴയായും (Fine) പരസ്യം നീക്കം ചെയ്യുന്നതിനുള്ള ചെലവായും ഈടാക്കാൻ നിയമവ്യവസ്ഥയുണ്ട്.3. പൊതുനിരത്ത് സംരക്ഷണ നിയമങ്ങൾ
📌 3 - (Highway Protection Acts)വകുപ്പ് 16: ദേശീയ-സംസ്ഥാന പാതകളുടെ സുരക്ഷാപരിധിക്കുള്ളിൽ (Right of Way) അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ ഹൈവേ അതോറിറ്റിക്ക് (Highway Authority) പോലീസ് സഹായത്തോടെ അവ നീക്കം ചെയ്യാനും പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ, മോട്ടോർ വാഹന വകുപ്പിന്റെ (MVD) റോഡ് സുരക്ഷാ നിയമങ്ങളും ഇതിന്റെ പേരിൽ ബാധകമാണ്
📌.4. ഇന്ത്യൻ ശിക്ഷാ നിയമം (IPC)വകുപ്പ് 283: പൊതുവഴിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമോ അപകടമോ ഉണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും വസ്തു സ്ഥാപിച്ചാൽ കേസെടുക്കാവുന്നതാണ്.അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ ഉടൻ തന്നെ ബന്ധപ്പെട്ട പോലീസിനോ, തദ്ദേശ സ്ഥാപന അധികാരികൾക്കോ (Secretary/Overseer) പരാതി നൽകി നീക്കം ചെയ്യാവുന്നതാണ്
ഇത്രയും നിയമം ഉള്ള ഈ നാട്ടിൽ ഇത്തരം ദുഷ്പ്രവണത കാട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്ന പഞ്ചായത്ത് പ്രസിഡൻ് അഡ്വ: സിജു കെ ഐസക്കിന് വൻ പിൻതുണയും അഭിനന്ദ പ്രവാഹമാണ് സമൂഹൃ മാധ്യമങ്ങൾ നൽകുന്നത്