അതൃപ്തിയുണ്ട്, പക്ഷെ പിന്തുണയ്ക്കും’…. സതീശന് പിന്തുണ അറിയിച്ച് ചെന്നിത്തലയുടെ കത്ത്


        

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നേരിട്ട് പങ്കെടുക്കില്ലെങ്കിലും, സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം നേതൃത്വത്തിന് നൽകും.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം വഴുതയ്ക്കാട്ടെ വസതിയിൽ തുടർന്ന ചെന്നിത്തല, മാധ്യമപ്രവർത്തകരെ കാണാതെ വീടിന്റെ പിൻഭാഗത്തുകൂടി പുറത്തേക്ക് പോയത് വലിയ ചർച്ചയായി. അദ്ദേഹം ഹരിപ്പാട്ടേയ്ക്കും അവിടെനിന്ന് ഗുരുവായൂരിലേക്കും പോയതായാണ് വിവരം. പ്രഖ്യാപനത്തിന് മുൻപ് തന്നെ ഫോണിൽ വിളിച്ച രാഹുൽ ഗാന്ധിയോട് രമേശ് ചെന്നിത്തല തന്റെ അതൃപ്തി അറിയിച്ചതായാണ് സൂചന. തന്റെ സീനിയോറിറ്റിയും പ്രവർത്തനവും പരിഗണിക്കാത്തതിലാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്.എന്നാൽ ചെന്നിത്തല അതൃപ്തിയിലാണെന്ന വാർത്തകൾ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല നിഷേധിച്ചു. രമേശ് പലപ്പോഴും ആ വഴി പോകാറുണ്ടെന്നും അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നീ നേതാക്കളും ചെന്നിത്തലയുടെ വസതിയിൽ എത്തിയിരുന്നു.

Previous Post Next Post