കോട്ടയം: പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി.
റെയ്ഡ് കോൺഗ്രസ്, ബിജെപി രാഷ്ട്രീയ പകപോക്കലാണന്ന് സി പി എം നേതാക്കൾ ആരോപിച്ചു. വൈക്കം വിശ്വൻ, വി എൻ വാസവൻ, അഡ്വ. കെ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. റെജി സഖറിയ,
സച്ചിതാനന്ദനായിക്, വേണുഗോപാൽ , കെ.എം.രാധാകൃഷ്ണൻ, അഡ്വ.ഷീജ അനിൽ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.