‘കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് പൂട്ടും….ഇത് ജനാധിപത്യ രാജ്യത്ത് നടക്കേണ്ടതാണോ?’


കൊച്ചി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് അടിക്കടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ പൂട്ടുകയെന്നത് ജനാധിപത്യ രാജ്യത്ത് നടക്കേണ്ടതാണോയെന്ന് ഫ്രെഡി ഫ്രാന്‍സിസ് പ്രതികരിച്ചു. ആരെങ്കിലും നിയന്ത്രിക്കുന്ന മൂവ്‌മെന്റ് അല്ല കോക്രോച്ച് ജനതാ പാര്‍ട്ടിയെന്നും ഫ്രെഡി പറയുന്നു.

ആന്റി ഗവണ്‍മെന്റ് പ്രതിഷേധമാണോയെന്ന ചോദ്യത്തോട് അങ്ങനെയൊരു പ്രതികരണം ആരും നടത്തിയിട്ടില്ലെന്നാണ് ഫ്രെഡി വിശദീകരിച്ചത്. വേറെ രാജ്യത്തുള്ള ആളുകളാണ് പേജ് ഫോളോ ചെയ്യുന്നതെന്ന നേറേറ്റീവ് ഉണ്ട്. സോഷ്യല്‍ മീഡിയ പേജ് ആവുമ്പോള്‍ ലോകത്തുള്ളയാര്‍ക്കും ഫോളോ ചെയ്യാം. പ്രതിപക്ഷ സ്വരം മാത്രമല്ല, യുവജനങ്ങളുടെ ശബ്ദമാണ്. രാഷ്ട്രീയമില്ലെന്ന് പറയുന്ന ജെന്‍സിക്ക് രാഷ്ട്രീയമുണ്ട്. പോളിസികള്‍ ഉണ്ടാക്കേണ്ടവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യണം എന്നും അഭിഭാഷകന്‍ കൂടിയായി ഫ്രെഡി വ്യക്തമാക്കി

أحدث أقدم