പാമ്പാടി :കേരളത്തെ ഞെട്ടിച്ച് ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ തിളങ്ങുമ്പോൾ L D F ൻ്റെ ദയനീയ വീഴ്ച്ച പല കോണുകളിലും ചർച്ചയായിട്ടുണ്ട് സജീവ
ഇടതു അനുഭാവികൾ പങ്കുവച്ച ചിലകാര്യങ്ങൾ കേൾക്കുമ്പോൾ അത് ശരിയാണെന്ന് തോന്നും വിവിധ തുറകളിൽ ഉള്ള ഇടത് അനുഭാവികൾ പങ്കുവെച്ച കാര്യങ്ങൾ ചിലത് ചുവടെ
5344O എന്ന മാജിക് നമ്പരിൽ ചാണ്ടി ഉമ്മൻ എത്തിയതല്ല അതിന് വഴിവെട്ടിക്കൊടുത്തതാണെന്ന് പറയേണ്ടി വരും
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ LDF കോട്ടകൾ U D F വെട്ടിനിരത്തി ഇതിന് ചുക്കാൻ പിടിച്ചത് ചാണ്ടി ഉമ്മൻ ആയിരുന്നു
ഈ ഊർജം U .D .F ക്യാമ്പുകൾ അതേപടി നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോയത് പുതുപ്പള്ളിക്ക് കരുത്തേകി
അധികാരത്തിൻ്റെ മത്ത് പിടിച്ച് അഹങ്കാരം തലപ്പാവാക്കി നടന്ന പല L D F സ്ഥാനാർത്ഥികളും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദയനീമായി പരാജയപ്പെട്ടു
ഇവരിൽ പലരും സാമുഹൃമാധ്യമങ്ങളിൽക്കൂടിയായിരുന്നു നാട് വികസിപ്പിച്ചിരുന്നത് എന്നും ചില കേന്ദ്രങ്ങൾ പറയുന്നു
പാർട്ടി മെമ്പർഷിപ്പിൽ കഴിഞ്ഞ 10 വർഷക്കാലത്തിന് ഉള്ളിൽ വന്ന പല പാർട്ടി മെമ്പർന്മാരും സർക്കാർ ജോലിയോ ,സഹകരസ്ഥാപനത്തിലോ ജോലിയോ ഉദ്ധേശിച്ച് എത്തിയവർ ആണെന്ന് ചില പഴയകാല പാർട്ടി അംഗങ്ങൾ പറയുന്നു ഇവർ കുട്ടി നേതാക്കളെ മണിയടിച്ച് കാര്യവും സാധിച്ചു പലരും ഇന്ന് പാർട്ടി പ്രവർത്തനം ചുരുക്കി ജോലിയിൽ മുഴുകി ഒപ്പം ഇവരുടെ ധിക്കാരപരമായ പെരുമാറ്റവും പാർട്ടിക്ക് ദോഷം ചെയ്തു
പ്രാദേശിക നേതാക്കൾ ചിലർ താനാണ് കേരളം ഭരിക്കുന്നത് എന്ന മട്ടിലുള്ള പെരുമാറ്റവും ഇവരുടെ അഹങ്കാരവും നിഷ്പക്ഷമായി ചിന്തിക്കുന്നവർക്കിടയിൽ പാർട്ടിക്ക് മോശം പ്രതിഛായ നൽകിഎന്നു മാത്രമല്ല പാർട്ടിയുടെ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകർ ഈ കാര്യങ്ങൾ മനസ്സിലാക്കി മാറ്റിച്ചിന്തിച്ചു
അതേ സമയം ജില്ലയിലെ മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളുടെ സഹായം അഭ്യത്ഥിച്ച് അവരിലൂടെ U D F ന് പറയാനുള്ളത് ജനങ്ങളിൽ എത്തിച്ചത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ ജനപങ്കാളിത്തം വർദ്ധിപ്പിച്ചു
ലളിതമായ രീതിയിൽ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങിച്ചെന്ന് നടത്തിയ ചാണ്ടി ഉമ്മൻ്റെ പ്രചരണം ഏറെ ജനകീയമാക്കി
കണ്ടാലും പഠിക്കാത്തവർ ഇന്ന് കൊണ്ടറിഞ്ഞപ്പോൾ തിരുത്തേണ്ട സമയമായി എന്ന് കാലം ഇവരെ ഓർമ്മിപ്പിക്കുന്നു ,,,