നടക്കില്ല, ആ 2 നിർദ്ദേശങ്ങളും പിൻവലിച്ചേ പറ്റു, കടുപ്പിച്ച് സുധീരൻ


സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിർദ്ദേശങ്ങളും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ലഹരിവിരുദ്ധ വാഗ്ദാനങ്ങൾക്ക് വിരുദ്ധവും ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. കൂടാതെ, ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ആലപ്പുഴയിലെ തീരദേശ ജനതയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നും, മുൻ പിണറായി സർക്കാരിന്റെ കാലത്ത് പൊതുമേഖലയുടെ മറവിലും സ്വകാര്യ ലോബികൾക്ക് വേണ്ടിയും തോട്ടപ്പള്ളിയിൽ നടത്തിയ ഖനന ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടത് ഓർമ്മപ്പെടുത്തിയ സുധീരൻ, തീരദേശത്തെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നിർദ്ദേശങ്ങളിൽ നിന്നും യു ഡി എഫ് സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

أحدث أقدم