സജിത റാണിയുടെ നിയമനത്തിന് പിന്നാലെ ഗവർണർക്കെതിരെ എസ്എഫ്ഐ


കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബി ജെ പി അധ്യാപക സംഘടനാ നേതാവ് ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ചാൻസലർ പദവിയുടെ അധികാര ദുർവിനിയോഗവുമാണെന്ന് എസ് എഫ് ഐ. സർക്കാർ നൽകിയ പാനൽ തള്ളിക്കൊണ്ടുള്ള ഈ നിയമനത്തിലൂടെ കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണറുമായി നടത്തുന്നത് വെറും ഗുസ്തി പിടിത്തമല്ലെന്ന് യു ഡി എഫ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. സജിത റാണിയുടെ നിയമനത്തിൽ വി.ഡി. സതീശനും ഗവർണറും തമ്മിൽ കഴിഞ്ഞദിവസം നടത്തിയ സൗഹൃദ കൂടിക്കാഴ്ച ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ യു ഡി എഫും ടി സിദ്ധിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

أحدث أقدم