തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി





തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്. വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് സാധനങ്ങൾ കടത്തിയെന്നായിരുന്നു പരാതി. ഈ സാധനങ്ങൾ ബിജോയിയുടെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെടുക്കുന്നതിനിടെയാണ് ചാടിപ്പോയത്. വിളപ്പിൽശാല പൊലീസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു.City
أحدث أقدم