കുട്ടികൾ ഈ സർക്കാരിനെ പൂക്കി സർക്കാർ എന്ന് വിളിക്കുന്നു….. നിയമസഭയിൽ പരിഹാസവുമായി അബിൻ വർക്കി


തിരുവനന്തപുരം: നിയമസഭയിൽ പുതിയ നയപ്രഖ്യാപന ചർച്ചയ്ക്കിടെ സർക്കാരിനെതിരെ പരിഹാസവും കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ അബിൻ വർക്കി. കുട്ടികൾ നിലവിൽ ഈ സർക്കാരിനെ ‘പൂക്കി സർക്കാർ’ എന്നാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയെ ‘പൂക്കി മുഖ്യമന്ത്രി’ എന്നും വിളിക്കുമെന്നായിരുന്നു അബിൻ വർക്കിയുടെ വിവാദ പരാമർശം. ‘സ്നേഹനിധിയായ കൂട്ടുകാരൻ’ എന്നാണ് പൂക്കിയുടെ അർത്ഥമെന്നും ഈ നയപ്രഖ്യാപനം സൂചിപ്പിക്കുന്നത് ആ ഒരു സ്നേഹമാണെന്നും അദ്ദേഹം സഭയിൽ പരിഹസിച്ചു.

എന്നാൽ, അബിൻ വർക്കിയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തന്നെ ഭരണപക്ഷം മറുപടി നൽകി. അബിൻ വർക്കി പറഞ്ഞ ആ ‘പൂക്കി സർക്കാർ’ എന്തായാലും പുകഞ്ഞു പോകാതിരിക്കട്ടെ എന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ തിരിച്ചടിച്ചു. എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഇടതുപക്ഷം അതീവ കരുത്തോടെ കേരളത്തിൽ തിരിച്ചുവന്നിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണപക്ഷത്തിന്റെ വൺമാൻ ഷോകൾക്കെതിരെയും അബിൻ വർക്കി സഭയിൽ ആഞ്ഞടിച്ചു. ഇവിടെ ആരുടെയും വൺമാൻ ഷോകൾ നടക്കാൻ പോകുന്നില്ലെന്നും, ഭരണത്തിലുള്ളവർ ഒന്ന് ചിരിച്ചാൽ തകർന്നു വീഴാൻ പാകത്തിലുള്ള യാതൊരു ദന്തഗോപുരങ്ങളും ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. കറുത്ത തുണി വീശി പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമർത്തിയ ചരിത്രമാണ് ഈ സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തിനവകേരള സദസ്സിനിടെ ഉണ്ടായ അക്രമങ്ങളെ ‘രക്ഷാപ്രവർത്തനം’ എന്ന് ഭരണപക്ഷം ഓമനപ്പേരിട്ട് വിളിച്ചതിനെയും അബിൻ വർക്കി ശക്തമായി വിമർശിച്ചു. “നിങ്ങൾ അന്ന് രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച ക്രൂരമായ പോലീസ്-ഡിവൈഎഫ്ഐ അതിക്രമത്തിന്റെ യഥാർത്ഥ ഇരയായ എ.ഡി. തോമസ് ഇന്ന് ഈ നിയമസഭയിലുണ്ട്. ആളുകളെ വഴിയിൽ വെച്ച് അങ്ങനെ വളഞ്ഞിട്ട് അടിക്കുന്നവരുടെ മർദ്ദക ഭരണമാകില്ല ഇത്.” — അബിൻ വർക്കി എം.എൽ.എ പറഞ്ഞു.

أحدث أقدم