ഉദിയൻകുളങ്ങരയിൽ വൻ അപകടം: കാർ ഓട്ടോയിലും ബസിലും ഇടിച്ചു; കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിൽ വീണു


ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റതായാണ് വിവരം. അപകടസമയത്ത് കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെയും പരിക്കേറ്റവ മറ്റുള്ളവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post