പാമ്പാടിയുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ നിങ്ങൾക്ക് പറയാം ഫോൺ ഇൻ പ്രോഗ്രാം ലൈവ് നാളെ ....പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ നിങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാം




പാമ്പാടി :-പൊതു ജനങ്ങൾക്ക് പാമ്പാടിയിൽ ഉണ്ടാകേണ്ട സൗകര്യങ്ങളും ആവശ്യങ്ങളും നേരിട്ട് പറയുവാനും ഗ്രാമ പഞ്ചായത്തിന് നേരിട്ട് ചെയ്യാവുന്നവ ചെയ്യുവാനും സർക്കാർ തലത്തിൽ ചെയ്യേണ്ടവ ശ്രദ്ധയിൽ പെടുത്തി സാധിച്ചെടുക്കുവാനും 03/06/26 ബുധനാഴ്ച പാമ്പാടി മീഡിയ സെന്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ഒത്തു ചേരുന്നു. രാവിലെ 11 മുതൽ 1മണി വരെ 75580  29706,94472 08392 എന്നീ നമ്പറുകളിൽ വിളിക്കാം. കാതലായ നിർദേശങ്ങൾ എം. എൽ എ ക്കും മുഖ്യ മന്ത്രിക്കും ക്രോഡീകരിച്ച് കൈ മാറി സാധ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് അറിയിച്ചു.പാമ്പാടിയുടെ പൊതുവായ വികസനത്തിന്‌ ആവശ്യമായ നിർദേശങ്ങളാണ് ക്ഷണിക്കുന്നത്.ഈ പ്രോഗ്രാം ആദ്യ അര മണിക്കൂർ നേരം പാമ്പാടിക്കാരൻ ന്യൂസിലൂടെ  തത്സമയം ഫേസ് ബുക്ക് പേജിലൂടെ കാണാവുന്നതാണ് 
പേജ് ലിങ്ക് 




Previous Post Next Post