5 ഇടങ്ങളിൽ വൻ അപകട സാധ്യത... എൻഎച്ച്എ ഐ കരാറുകാരൻ നിർദേശം ലംഘിച്ചെന്ന് ജലഅതോറിറ്റി....


ആലപ്പുഴ: ദേശീയപാതയിലെ ഗര്‍ത്തം രൂപപ്പെട്ടതിൽ മുന്നറിയിപ്പുകള്‍ എന്‍എച്ച്എഐ അവഗണിച്ചെന്ന് ജലഅതോറിറ്റി. നിര്‍മാണം തുടങ്ങും മുമ്പ് തന്നെ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എന്‍എച്ച്എഐ കരാറുകാരന്‍ ഗൗരവമായി എടുത്തില്ലെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. ഇനിയും അഞ്ച് ഇടങ്ങളില്‍ അപകടസാധ്യതയുണ്ട്. നിര്‍മാണം പൂര്‍ത്തിയായ അഞ്ചിടങ്ങളില്‍ അടിയന്തരമായി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. പദ്മാക്ഷി കവല, വയലാര്‍ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ റോഡ് തകരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Previous Post Next Post