കേരളം രക്ഷപ്പെട്ടു, ഞാന്‍ ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി


മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച് സീനിയർ നടി കുളപ്പുള്ളി ലീല. മന്ത്രിയായിട്ടല്ല തന്റെ മകനായിട്ടാണ് സതീശനെ തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ കുളപ്പുള്ളി ലീല, അ​ദ്ദേഹം ഭരണത്തിൽ വന്നതോടെ കേരളം രക്ഷപ്പെട്ടുവെന്നും പറയുന്നു. താൻ ജനിച്ച് വീണത് ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലാണെന്നും എന്നാൽ സതീശന് വേണ്ടി ആദ്യമായി വോട്ട് മാറ്റി കുത്തിയെന്നും കുളപ്പുള്ളി ലീല വെളിപ്പെടുത്തി.

കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ

ഞങ്ങള്‍ മിക്കവാറും ഒരു സ്റ്റേജില്‍ ഉണ്ടാകാറുണ്ട്. വലിയൊരാളാണ് താനെന്ന ഭാവമൊന്നും പുള്ളി കാണിക്കാറില്ല. അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ വന്നിരുന്നു. ആര്‍ക്ക് വേണമെങ്കിലും അദ്ദേഹത്തോട് സംസാരിക്കാം. മുഖ്യമന്ത്രിയായ സമയത്ത് ഞാന്‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നത് കണ്ടപ്പോള്‍, ഞങ്ങള്‍ക്കൊരു കത്ത് കൊടുക്കാനുണ്ടെന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ സംസാരിച്ചു. ഞങ്ങള്‍ തമ്മില്‍ അങ്ങനത്തെ യാതൊരു കണക്ഷനും ഇല്ലെന്നാണ് പറഞ്ഞത്. ശുപാര്‍ശ ഇല്ല. അവരുടെ സ്വകാര്യതയിലേക്ക് നമ്മള്‍ കയറി ചെയ്യാന്‍ പാടില്ല. എത്രയോ വലിയ ആളാണ് അവര്‍. ഒരുദിവസം എന്‍റെ പെങ്ങളാണെന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അഭിസംബോധന ചെയ്തത്. ശരിക്കും ഒരു മന്ത്രിയായിട്ടല്ല. എന്‍റെ മകനായിട്ടാണ് വി ഡി സതീശനെ തോന്നുന്നത്.

കേരളം രക്ഷപ്പെട്ടു. ദൈവം അനുഗ്രഹിച്ച് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതാണ്. വേറൊരു പ്രശ്നവും ഇല്ലെങ്കില്‍ പ്രശ്നങ്ങളെല്ലാം തീര്‍ക്കും എന്ന് ഉറപ്പാണ്. ഒന്നുകില്‍ അക്കാര്യം പുള്ളിയുടെ അടുത്ത് എത്തിയിട്ടില്ല. അല്ലെങ്കില്‍ അതില്‍ എന്തോ പ്രശ്നം ഉണ്ട്. ഉറക്കമൊഴിച്ചിട്ടാണെങ്കിലും ശരി ഏറ്റ കാര്യം ചെയ്തിരിക്കും. നല്ല ഭരണം കാഴ്ചവയ്ക്കും. അതില്‍ ഒരു സംശയവും വേണ്ട. ഞാന്‍ ജനിച്ച് വീണതേ അരിവാളിലേക്കാണ്. ഞാന്‍ ഒരു വോട്ട് മാറി ചെയ്തിട്ടുണ്ടെങ്കില്‍ അത് വിഡി സതീശന് മാത്രമാണ്. ഒരാളെയും മാറ്റി നിര്‍ത്തുകയോ അത് ചെയ്ത് കൊടുക്കാതയോ ഇരിക്കില്ല വിഡി സതീശന്‍. അടിപൊളിയാണ്. അതിനൊന്നും വരാതിരിക്കണേ എന്ന പ്രാര്‍ത്ഥന മാത്രമെ ഉള്ളൂ. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാകണം വിഡി. അതാണ് വേണ്ടതും

أحدث أقدم