പൊന്മുടി ആറാംവളവിൽ പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു….ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി


തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു അപകടം.

Geographic Reference

പൊന്മുടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സിനെ ആറാം വളവിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. വളവിലെ കുഴിയിലേക്ക് മറിയുമായിരുന്ന ബസ്സാണ് ഡ്രൈവര്‍ ഭിത്തിയിലിടിച്ച് നിര്‍ത്തിയത്.

أحدث أقدم