കരുനാഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം... ഒടുവിൽ...




കൊല്ലം: കരുനാഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം. കരുനാഗപ്പള്ളിയിലെ മന്തി മൻസിൽ ഹോട്ടലിലാണ് ചില്ലുകൾ അടിച്ചുതകർത്ത് യുവാവ് അതിക്രമം കാട്ടിയത്. തേവലക്കര സ്വദേശിയായ അജ്മൽ എന്നായാളാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തിരക്കേറിയ സമയത്ത് ഹോട്ടലിലേക്ക് കയറിവന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ചില്ലുകൾ അടിച്ചുതകർത്തെന്നാണ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
أحدث أقدم