അമ്മ സംഘടനയുമായി ഇടഞ്ഞ ശ്വേതാ മേനോൻ രണ്ടും കൽപ്പിച്ച് മുന്നോട്ട് തന്നെഅമ്മയിലെ അഴിമതി ആരോപണത്തിൽ ശ്വേത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടേക്കും എന്നാണ് വിവരം. അഞ്ചിലേറെ ക്ലൈന്റുകളിൽ നിന്ന് പണം വാങ്ങിയത് തനിക്ക് അറിയാമെന്ന് ശ്വേത ഓഡിയോയിൽ പറഞ്ഞിരുന്നു. അതിനിടെ, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വെച്ചു. താരസംഘടനയായ അമ്മയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും പിഷാരടി വ്യക്തമാക്കി.