അധാർമ്മികതയ്‌ക്കെതിരെ തൂലിക പടവാളാക്കിയ വിപ്ലവകാരി; പൊൻകുന്നം വർക്കിയുടെ ഓർമ്മകൾക്കുമുന്നിൽ പാമ്പാടി പ്രണാമം അർപ്പിച്ചു



പാമ്പാടി : -  അധാർമ്മികതയ്‌ക്കെതിരെയും സാമൂഹിക തിന്മകൾക്കെതിരെയും തൂലിക പടവാളാക്കിയ വിപ്ലവകാരിയായ സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ഇരുപത്തിരണ്ടാം ചരമവാർഷികം ഉചിതമായ ചടങ്ങുകളോടെ ആചരിച്ചു. പൊൻകുന്നം വർക്കി സ്മാരക നവലോകം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പെരിഞ്ചേരി വസതിയിലെ സ്മൃതിമണ്ഡപത്തിൽ 
പുഷ്പാർച്ചനയ്ക്കുശേഷം അനുസ്മരണ സമ്മേളനം  മുൻ സാംസ്കാരിക വകുപ്പ് മന്ത്രി 
വി എൻ വാസവൻ  ഉദ്ഘാടനം ചെയ്തു.
​പൊൻകുന്നം വർക്കി കേവലം ഒരു സാഹിത്യകാരൻ മാത്രമല്ല, അധഃസ്ഥിത ജനതയുടെ വിമോചനത്തിനായി തൂലിക ചലിപ്പിച്ച പോരാളി കൂടിയാണെന്ന്  വി എൻ വാസവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തന്റെ രചനകളിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതി-മത-ബ്രാഹ്മണ്യ മേധാവിത്വത്തിനും എതിരെ അദ്ദേഹം നിരന്തരം പടപൊരുതി. ലളിതമായ ഭാഷ ഉപയോഗിക്കുമ്പോഴും, ഉള്ളടക്കത്തിലെ തീക്ഷ്ണതയും അർത്ഥപൂർണ്ണമായ പ്രയോഗങ്ങളും വർക്കിയുടെ കൃതികളെ വേറിട്ടുനിർത്തുന്നു. സാഹിത്യത്തിലൂടെ സമകാലിക സാമൂഹിക പ്രശ്നങ്ങളെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും, അദ്ദേഹത്തിന്റെ രചനകളിലെ ഉള്ളടക്കം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവലോകം വൈസ് പ്രസിഡന്റ് കോര മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, വി എം പ്രദീപ് ,പ്രസന്നൻ ആനിക്കാട്, നവലോകം സാംസ്കാരിക കേന്ദ്രം ജനറൽ സെക്രട്ടറി രാജൻ ജോർജ് പണിക്കർ,, രാജു പാമ്പാടി, അജിത് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. പൊൻകുന്നം വർക്കി സാറിന്റെ മോൻ ജോണി വർക്കി കുടുബാഗങ്ങൾ  ചടങ്ങിൽ പങ്കെടുത്തു. വിയോഗത്തിന്റെ ഇരുപത്തിരണ്ടാം വർഷത്തിലും അദ്ദേഹത്തിന്റെ ആശയങ്ങൾ പുതിയ തലമുറയ്ക്ക് ആവേശമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി .
أحدث أقدم