ദുബായ് : അഞ്ചാംദിവസവും
പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ തീപിടിത്തമുണ്ടായതായി സൈന്യം അറിയിച്ചു. ആളപായമില്ല. ബഹ്റൈനിലെ യുഎസ് സേനയുടെ ആയുധശാല, ഇന്ധനസംഭരണകേന്ദ്രം എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ഇന്നലെ കൊച്ചിയിൽനിന്നുള്ള കുവൈത്ത് എയർവേയ്‌സ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനം 3 മണിക്കൂർ വൈകി. യുഎഇയിൽനിന്നു വിമാന സർവീസുകൾ മുടക്കം കൂടാതെ നടന്നു. വാർഷിക അവധിക്കു നാട്ടിലേക്കു പോകുന്ന സമയമായതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്ക പ്രവാസികൾക്കുണ്ട്. വിമാനസർവീസുകളെ സംഘർഷം ബാധിച്ചിട്ടില്ലെന്നു വ്യോമയാനക്കമ്പനികൾ അറിയിച്ചു. അതേസമയം, യൂറോപ്പ്, ബ്രിട്ടിഷ് വിമാനക്കമ്പനികൾ പ്രഖ്യാപിച്ച ഗൾഫിലെ സർവീസ് നിയന്ത്രണം ഈ മാസാവസാനം വരെ തുടരും