പിഎം ശ്രീയിൽ അടുത്ത ഒരു സ്റ്റെപ്പ് എടുത്തുവെക്കുന്നുണ്ടെങ്കിൽ എസ്എഫ്‌ഐ കേരളത്തിൽ ഉണ്ടെന്ന ബോധമുണ്ടാകണം

പിഎം ശ്രീയിൽ അടുത്ത ഒരു സ്റ്റെപ്പ് എടുത്തുവെക്കുന്നുണ്ടെങ്കിൽ എസ്എഫ്‌ഐ കേരളത്തിൽ ഉണ്ടെന്ന ബോധം സർക്കാരിന് വേണമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഉത്തരവാദിത്തത്തോടെ രാഷ്ട്രീയം പറഞ്ഞാണ് എസ്എഫ്‌ഐ മുന്നോട്ട് പോകുന്നത്. സമരം ചെയ്യാതെ ഉടൻ സമരത്തിന് ഇറങ്ങിയതുകൊണ്ടാണ് തങ്ങൾക്ക് ചൊറി പിടിച്ചത് എന്നാണ് ഒരു എംഎൽഎ പറഞ്ഞത്. ആ എംഎൽഎ എന്തിനാണ് ജയിലിൽ കിടന്നതെന്ന് ജനങ്ങൾക്കറിയാമെന്നും സഞ്ജീവ് പറഞ്ഞു.
കേരളത്തിലെ വിദ്യാർഥികളെ ബാധിക്കുന്ന ഏത് വിഷയത്തിലും എസ്എഫ്‌ഐ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൊതുവിഷയങ്ങളിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് തന്നെ മുന്നോട്ട് പോകുമെന്നും സഞ്ജീവ് വ്യക്തമാക്കി.
أحدث أقدم