തുറവൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയ 41കാരിയുടെ മൃതദേഹം കണ്ടെത്തി



ആലപ്പുഴ: പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി–തുറവൂർ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് അമ്പിളി കായലിലേക്ക് ചാടിയത്. എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയതോടെയാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ നിന്ന് അമ്പിളിയുടെ ബാങ്ക് പാസ്‌ബുക്ക്, മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് കണ്ടെത്തി. പൊലീസ്, ഫയർഫോഴ്സ് റെസ്ക്യൂ സംഘം, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post