റിയാദിൽ രണ്ട് പ്രവാസി മലയാളികൾ ഹൃദയാഘാതം മൂലം അന്തരിച്ചു...



റിയാദ് : സൗദി അറേബ്യയിലെ
റിയാദിൽ മലപ്പുറം ജില്ലക്കാരായ രണ്ടുപേർ ഹൃദയാഘാതം മൂലം മരിച്ചു. വഴിക്കടവ് സ്വദേശി ദേവർതൊടിക റസാഖ് (54), പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) എന്നിവരാണ് മരിച്ചത്.


ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വച്ചാണ് റസാഖിന് ഹൃദയാഘാതമുണ്ടായത്. ഉച്ചഭക്ഷണത്തിന് സമയമായിട്ടും മുറിയിലെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് റെഡ് ക്രസന്റും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ കുഞ്ഞാലന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ് റസാഖ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്‌താർ, യാസീൻ. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്‌ദുറഹ്‌മാൻ ചേലമ്പ്ര, അസ്കർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രസാദിനെ താമസസ്‌ഥലത്താണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്പോൺസർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും റെഡ് ക്രസന്റും എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ബിന്ദു. മക്കൾ: അർജുൻ,
അനിരുദ്ധ്. മരണവിവരമറിഞ്ഞ്
ദമാമിലായിരുന്ന മകൻ അനിരുദ്ധ്
റിയാദിലെത്തിയിട്ടുണ്ട്.
കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരും ബന്ധുക്കളായ ശശി കട്ടുപ്പാറ, ഷാജി എന്നിവരും നടപടിക്രമങ്ങളുമായി രംഗത്തുണ്ട്
أحدث أقدم