ബിജെപിക്കെതിരായ PC ജോർജിന്റെ വെളിപ്പെടുത്തൽ… എൽഡിഎഫ് പരാതി നല്‍കും

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി നാലരക്കോടിയില്‍ അധികം രൂപ ചെലവഴിച്ചെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തതില്‍ പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് പി സി ജോര്‍ജ് തിരുത്തി പറഞ്ഞത്. ആരെ വേണമെങ്കിലും ആക്ഷേപിക്കുകയെന്ന നിലയാണ് പി സി ജോര്‍ജിന്. രാഷ്ട്രപിതാവിനെ അടക്കം അവഹേളിച്ച വ്യക്തിയാണ്. 6വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന സ്ഥിരമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

أحدث أقدم