ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം




പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സിവിൽ വസ്ത്രത്തിൽ എത്തി വിദ്യാർഥികളെ മർദിച്ചത്. ഓണപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ഒരു ചെറിയ സംഘർഷം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും വിദ്യാർഥികൾ അവിടെ നിന്നും പിരിഞ്ഞു പോകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത്. ഈ സംഘർഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ വിദ്യാർഥികളെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ കുട്ടികളുടെ ശരീരത്തിൽ ലാത്തി കൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം മർദ്ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

أحدث أقدم