സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി





ന്യൂഡൽഹി : വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. 

വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി വാദം. 

എന്നാൽ വന്ദേമാതര ബിൽ ചർച്ചയിൽ ജയ്റാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസും ഡിഎംകെയും സോണിയ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നു.




أحدث أقدم