വർണ്ണപ്പൊലിമയോടെ മണർകാട്; ബന്ദിപ്പൂ കൃഷിയിൽ സമൃദ്ധിയുടെ വിളവെടുപ്പ്


മണർകാട്: നാടിന് മനോഹാരിതയും കർഷകന് പ്രതീക്ഷയും പകർന്ന് മണർകാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. കർഷകനായ ശ്രീ. ശശി യു. ആറിന്റെ കൃഷിയിടത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഫിലിപ്പ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ. തോമസ്, കൃഷി ഓഫീസർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി മിനി രാജേന്ദ്രൻ, കൃഷിക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമായി.
പരമ്പരാഗത കൃഷികൾക്കൊപ്പം ബന്ദിപ്പൂ കൃഷി പോലുള്ള ലാഭകരമായ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നത് കർഷകർക്ക് മികച്ച വരുമാനം നൽകുമെന്നും, കാർഷിക മേഖലയ്ക്ക് പുതിയ ഉണർവേകാൻ ഇത്തരം വേറിട്ട ഇടപെടലുകൾക്ക് സാധിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
أحدث أقدم