പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് തുടക്കം. വിമത കോൺഗ്രസ് കൗൺസിലർമാരും ഇടതുമുന്നണിയും ചേർന്നുള്ള കൂട്ടായ്മയ്ക്ക് 'നഗരവികസന മുന്നണി' എന്ന് പേര് നൽകി.
നഗരസഭയുടെ ഭരണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ് കൂട്ടായ്മയെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർ പേഴ്സൺ മായാ രാഹുലും നഗര വികസന മുന്നണിക്കു നേതൃത്വം നൽകുന്ന ബിജു പാലൂപ്പടവിലും വ്യക്തമാക്കി
നഗരസഭ ചെയർപേഴ്‌സണായി വിമത-ഇടതുമുന്നണി കൂട്ടായ്മ്‌മയുടെ പിന്തുണയോടെ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ഭരണസമിതിക്ക് വഴിയൊരുങ്ങിയത്.
വിവിധ രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള കൗൺസിലർമാരെ ഒരുമിപ്പിച്ച് പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നഗരവികസന മുന്നണി പ്രവർത്തിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കി.