റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം. മുണ്ടക്കയം ചിറ്റടി- ഇടക്കുന്നം റോഡിലായിരുന്നു സംഭവം. സ്വകാര്യ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ബസിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സെൽഫ് സ്റ്റാൻഡ് കേടായതിനെത്തുടർന്ന് ബസ് റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയും റോഡരികിലെ ചെറിയ തിട്ടയ്ക്ക് താഴേക്ക് മറിയുകയുമായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം..
Deepak Toms
0
Tags
Top Stories