പാമ്പാടി M .G .M ജംഗ്ക്ഷനിലെ നീണ്ടകര ഫിഷറീസ് ഇത്രയും നാൾ പ്രവർത്തിച്ചത് അനധികൃതമായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്... കട പഞ്ചായത്ത് നോട്ടീസ് നൽകി പൂട്ടിച്ചു നടപടി പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്ന്






✒️ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി M .G .M ജംഗ്ക്ഷനിലെ നീണ്ടകര ഫിഷറീസ് ഇത്രയും നാൾ പ്രവർത്തിച്ചത് അനധികൃതമായിയെന്ന് പാമ്പാടി പഞ്ചായത്ത് അധികാരികൾ അറിയിച്ചു പ്രമുഖ രാഷീയകക്ഷിയുടെ അംഗമായ കടയുടെ ഉടമ 
ചില പ്രാദേശിക ചോട്ടാ നേതാക്കളുടെ ഒത്താശയോടെയാണ് ഈ സ്ഥാപനം ഇത്രയും നാൾ  പ്രവർത്തിപ്പിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു

 മാസങ്ങളായി ഈ കടയിൽ നിന്നും മലിന ജല പൈപ്പ് ഓടയിലേയ്ക്ക് വച്ച് മാലിന്യം ഒഴുക്കിയിരുന്നു രണ്ട് ദിവസം മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് ഇതിൻ്റെ ദൃശ്യങ്ങൾ സഹിതം വീഡിയോ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്നലെ രാത്രി കട ഉടമ പൈപ്പ് മുറിച്ച് മാറ്റി ഇതിൻ്റെ തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചു 
തുടർന്ന് ഇന്ന് ഉച്ചയോട് കൂടി പാമ്പാടി ഗ്രാമപഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ചപ്പോൾ ആണ് ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയത് 

തുടർന്ന് നിലവിൽ തട്ടിൽ ഇറക്കിയ മീൻ വിറ്റ ശേഷം കട പൂട്ടണം എന്ന് നോട്ടീസ് നൽകി ഇതിനു പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി ഇയാളുടെ കൈവശം കട നടത്താനുള്ള ലൈസൻസോ ,പൊല്യൂഷൻ സർട്ടിഫിക്കറ്റോ ഇല്ല എന്നും  കണ്ടെത്തി 
ആകെ ഈ സ്ഥാപനത്തിന് രേഖയായി ഉള്ളത്
fssiലൈസൻസ്
( Food Safety and Standards Authority of India) മാത്രമാണ് ഇത് സ്വന്തമായി ഓൺലൈനിൽ എടുക്കാൻ സാധിക്കും 
ഈ സർട്ടിഫിക്കറ്റിൻ്റെ മറവിലാണ് ഇത്രയും നാൾ ഇയാൾ കട നടത്തിയത് 
ഇനി കട തുടർന്ന് നടത്തണമെങ്കിൽ എല്ലാ രേഖകളും കൃത്യമായി എടുത്തെങ്കിൽ മാത്രമേ സാധിക്കൂ 

അതേ സമയം ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾക്കും എതിരേ വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടക്കുമെന്ന് അറിയുന്നു
أحدث أقدم