
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം , കോഴിക്കോട്, എന്നിവിടങ്ങളിൽ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ ചൂട്ട് കത്തിച്ച് മാർച്ച് നടത്തി. ആലപ്പുഴയിൽ വി ഡി സതീശന്റെയും സണ്ണി ജോസഫിന്റെയും ചിത്രമടങ്ങിയ ബാനറുകൾ കത്തിച്ചു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പട്ടത്തെ കെഎസ്ഇബി ആസ്ഥാനത്ത് എത്തി ഇരുട്ടത്തിരുന്ന് മെഴുകുതിരി കത്തിച്ച് പഠിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇന്നത്തെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലിന്റെ മുന്നിൽ നിന്ന് കന്റോൺമെന്റ് കെഎസ്ഇബി ഓഫീസിലേക്കാണ് പ്രതിഷേധം നടത്തിയത്. സംസ്ഥാന നേതാക്കൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് വൈദ്യുതി പ്രതിസന്ധിയുടെ ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയരുന്നത്.