വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തും… മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി അധിക വില നല്‍കി വാങ്ങാനും തയ്യാറാണ്. സര്‍ക്കാരിനോട് സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കൂടി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നുള്ള നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവെച്ചു. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കണം. ആഡംബര ലൈറ്റുകള്‍ ഒഴിവാക്കണം. ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ രാത്രി ഫാനും ലൈറ്റും ഇടുന്നതായി കണ്ടു. ഇത് ഒഴിവാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
أحدث أقدم