വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്…കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന്…



വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരായ കേസില്‍ ശിക്ഷ വിധിച്ച് കോടതി. ഡോ എന്‍ കെ ദീപകിനാണ് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ആറ് വര്‍ഷം തടവും എണ്‍പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്‌സ് മേധാവിയാണ് ഡോ എന്‍ കെ ദീപക്ക്.

ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തല്‍. 18 വര്‍ഷത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയാണ് ഇയാളെ സിന്‍ഡിക്കേറ്റ് അംഗമാക്കിയത്.

أحدث أقدم