
തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്.
ശാരീരിക പരിമിതിയുള്ള ബാലകൃഷ്ണനും കുടുംബവും കഴിഞ്ഞ അഞ്ചുദിവസമായി വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതയായ വീട്ടമ്മയുടെ ജീവൻരക്ഷാ മരുന്നുകളും പ്രധാനപ്പെട്ട ചികിത്സാ രേഖകളും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതെടുക്കാൻ പോലുമുള്ള സാവകാശം നൽകാതെയായിരുന്നു ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി വീട് പൂട്ടിയിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഈ കുടുംബം നേരിടുന്ന കടുത്ത ദുരിതവും അവസ്ഥയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് മരുന്നുകളും മറ്റ് ആവശ്യരേഖകളും എടുത്തുനൽകിയത്.പത്തനംതിട്ട: തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്.