കൊട്ടിയൂർ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു.. പരാതി


        

അക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലേക്ക് അനുമതി കൂടാതെ അതിക്രമിച്ച് കടക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി. കൊട്ടിയൂർ ദേവസ്വമാണ് ഇതുമായി ബന്ധപ്പെട്ട് കേളകം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി മുരളി പ്ലാവിളയ്ക്കെതിരെയാണ് പരാതി.അറ്റ്ലസുകൾ പരിശോധിക്കുക

പൊതുവെ വൈശാഖ ഉത്സവം നടക്കുന്ന സമയത്താണ് അക്കരെ കൊട്ടിയൂരിൽ ഭക്തർക്ക് പ്രവേശനാനുമതി നൽകാറുള്ളത്. ഉത്സവം കഴിഞ്ഞാൽ ഉടൻ തന്നെ ഇവിടേക്കുള്ള വഴി ഇരുമ്പ് ഗേറ്റ് വെച്ച് അടയ്ക്കുന്നതാണ് രീതി. എന്നാൽ ഈ ഗേറ്റ് മറികടന്ന് അക്കരെ ക്ഷേത്ര പരിസരത്ത് എത്തിയ മുരളി, തന്റെ ഫോണിൽ ക്ഷേത്രത്തിനകത്തെ ചിത്രങ്ങൾ എടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം പരാതി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ആചാര ലംഘനം നടത്തി എന്നാണ് പരാതിയിലുള്ളത്.


       
أحدث أقدم