മുണ്ടക്കയം :പഞ്ചായത്ത് ബാസ്റ്റാൻഡ് മൈതാനത്ത് മുൻകൂർ അനുമതി വാങ്ങാതെ കർഷക സംഘം ജാഥയുടെ യോഗം നടത്തിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ബസ്റ്റാൻഡിനോടു ചേർന്നു യോഗം ആരംഭിച്ചതോടെ ജനപ്രതിനിധികളടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശമിച്ചെങ്കിലും കിട്ടിയില്ല. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാര സെക്രട്ടറി സമ്മേളന സ്ഥലത്ത് എത്തി സംഘാടകരെ അന്വേഷിക്കുകയും സമ്മേളനത്തിന് മുൻകൂർ അനുമതി വാങ്ങിയില്ലന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ചിലർ സെക്രട്ടറി ഷാഹുൽ ഹമീദിനെ കയ്യേറ്റം നടത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പറഞ്ഞു. കൂടാതെ പടക്കം പൊട്ടിച്ചതിനെ തുടർന്നു പരിസരത്ത് തീ പടർന്നു പിടിച്ചന്നും അഗ്നി രക്ഷസേന എത്തിയാണ് തീ കെടുത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു കണ്ടാൽ അറിയുന്ന പത്തോളം പേർക്ക് എതിരെ കേസ് എടുത്തതായി. എസ്.എച്ച്. ഒ. അനന്തു തമ്പി അറിയിച്ചു.