മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്



തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്തയച്ചു. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ആണ് സർക്കാരിന് വേണ്ടി ഇരുവർക്കും കത്തയച്ചത്.


സർക്കാരിന്റെ രണ്ട് സുപ്രധാന അറിയിപ്പുകളാണ് മുഖ്യമന്ത്രിയുടെ പേജിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ആശാവർക്കർമാർക്കായി സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവബത്തയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പോസ്റ്റും നബിദിന ആശംസകൾ അടങ്ങിയ പോസ്റ്ററുമാണ് നീക്കം ചെയ്തത്.
أحدث أقدم