കോളേജ് വിദ്യാർത്ഥികളോട് ജെൻസി ഭാഷയിൽ പ്രസംഗിച്ച് പ്രധാനമന്ത്രി


ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ ഒജി എന്ന് വിളിക്കാമെന്ന് പ്രധാനമന്ത്രി വിശദമാക്കിയത്.അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി, സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയ പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, ഈ കോളേജിലെ വിദ്യാർത്ഥികൾ ലോകതലത്തിൽ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിയെന്നും കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ശ്രീറാം കോളേജിന്റെ പേര് എത്തിയിട്ടുണ്ട്.2013 ൽ താൻ എസ്ആർസിസിയിൽ വന്നത് ഇപ്പോഴും ചർച്ചകളിലുണ്ടെന്ന് നരേന്ദ്ര മോദി വിശദമാക്കി. ആ സമയം രാജ്യം നിരാശയിലാണ്ടിരിക്കുകയായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശ്രീറാം കോളേജിലെത്തി മോദി പ്രസം​ഗിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവ് ഉറപ്പിച്ച പരിപാടിയായാണ് അത് വിശേഷിപ്പിച്ചത്.
أحدث أقدم