നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ കുറ്റക്കാരി…



തൊടുപുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മ എന്ന റോസ് മേരി (47)യ്ക്കാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മുട്ടം അഡീഷനൽ സെഷൻസ് ജഡ്ജി ആശ് കെ. ബാൽ ആണ് വിധി പ്രസ്താവിച്ചത്.

2014 മേയ് 13നാണ് കേസിനാസ്പദമായ സംഭവം. പുളിക്കരവയലിലെ റോസ് മേരിയുടെ വീട്ടിലെ പശുത്തൊഴുത്തിന് മുകളിൽ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ആടിനെ മാറ്റിക്കെട്ടാൻ തൊഴുത്തിനടുത്തെത്തിയ 14കാരനായ അയൽവാസിയാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ സമീപവാസിയായ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ മറയൂർ ഗവ. ആശുപത്രിയിലും പിന്നീട് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്നാണ് പൊലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. രാജേഷ് ഹാജരായി.

أحدث أقدم