കോട്ടയം നഗരത്തിലെ ബസ് അപകടം: 2 പേരുടെ നില ഗുരുതരം: ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ബസ് വൈദ്യുതി പോസ്റ്റിൽ തട്ടി കടയിലേക്ക് ഇടിച്ചു കയറി.




കോട്ടയം: നഗരത്തിൽ ചന്തക്കവലയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം. ആറു പേർക്കാണ് പരിക്കേറ്റത് ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാത്രി ഏഴേകാലോടെയാണ് അപകടമുണ്ടായത്. 

കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം. ബസിനടിയിൽ പെട്ട ആറ് പേർക്ക് പരിക്കറ്റു

പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.

ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി.

അപകടത്തെ തുടർന്ന്

ടൗണിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി

أحدث أقدم