
തിരുവനന്തപുരം നഗരസഭയിലെ ഒപ്പ് വിവാദത്തിനിടെ മേയർ വി വി രാജേഷിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. വ്യാജ ഒപ്പ് കേസിൽ അന്വേഷണം തുടരുന്നതിനിടെ കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുക്കുന്ന ചിത്രങ്ങൾ നഗരസഭ പൊലീസീസിന് കൈമാറി. ഇതിനിടെ, സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ് പി ദീപക്ക് വ്യാജ ഒപ്പിട്ടുവെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു.
ഒപ്പ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ മേയർ വി വി രാജേഷിൻറെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് സമരം ശക്തമാക്കി. കോർപ്പറേഷൻ ഓഫീസിൽ മേയറെ എൽഡിഎഫ് അംഗങ്ങൾ തടഞ്ഞു. അതേസമയം, വ്യാജ ഒപ്പ് ആരോപണം ഉയർന്ന ദിവസങ്ങളിൽ കൗൺസിലർ സുഗതൻ യോഗത്തിൽ പങ്കടുക്കുന്നതിൻറ ചിത്രങ്ങൾ കോർപ്പറേഷൻ പൊലീസിന് കൈമാറി. കോർപ്പറേഷൻറെ ഔദ്യോഗിക ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളിൽ സുഗതനുണ്ടെന്ന് മേയർ പറഞ്ഞു. സിപിഎം നേതാവ് എസ് പി ദീപക്ക് തന്നെ ഫെയ്സ്ബുക്കിലിട്ട ചിത്രങ്ങളും കൈമാറിയിട്ടുണ്ട്. ഇതിനിടെ, സെപ്ഷ്യൽ കൗൺസിൽ യോഗത്തിൽ എസ് പി ദീപക്ക് വ്യാജ ഒപ്പിട്ടെന്ന് ആരോപിച്ച് ബിജെപി പൊലീസിൽ പരാതി നൽകും
കൗൺസിൽ യോഗത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എസ് പി ദീപക്ക് നഗരസഭയിൽ വിവരാവകാശം നൽകിയിരുന്നു. എന്നാൽ കൗൺസിൽ നടക്കുന്ന ദൃശ്യങ്ങൾ ലഭ്യമാകുന്ന തരത്തിൽ സിസിടിവികൾ ഇല്ലെന്ന് നഗരസഭ അറിയിച്ചു. ക്യമാറകൾ ഉള്ളത് ലോഞ്ചിലും പ്രവേശന കവാടത്തിലും മാത്രമാണെന്നും നഗരസഭ മറുപടി നൽകി.