പാമ്പാടിയിലെ കാട്ടുപന്നി ശല്യം ... പന്നികളെ വെടി വെക്കാൻ തീരുമാനം


പാമ്പാടി :  ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കാട്ടു പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതികളെ തുടർന്ന് ലൈസൻസ് ഉള്ള തോക്കുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ശല്യക്കാരായ പന്നികളെ വെടിവെക്കുവാൻ തീരുമാനിച്ചു. സി. ജെ മാണി ആളോത്ത് (9846134096),വർഗീസ് ഏലിയാസ് ചേർക്കോട്ട് (9447573110),ജർലിൻ കെ മാത്യൂസ് തണങ്ങുംപതിക്കൽ(9446054162),ഫിലിപ്പ് കെ ജേക്കബ് കൊല്ലംപറമ്പിൽ (9495750340)എന്നിവർക്കാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ലൈസൻസ് നൽകിയിട്ടുള്ളത്.കൃഷിക്കും, സ്വത്തിനും, ജീവനും നാശം വരുത്തുന്ന കാട്ടു പന്നികളെ വെടി വെച്ച് കൊല്ലുവാനും, ശാസ്ത്രീയമായി സംസ്കരിക്കുവാനും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമാരെ വനം വന്യ ജീവി വകുപ്പ് അധികാര പെടുത്തിക്കൊണ്ട്  28/05/2022 ൽ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് 28/05/26 ൽ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്.എല്ലാ വർഷവും മെയ് മാസം വരെയാണ് കാലാവധിനൽകി വരുന്നത്.2022 മുതൽ സർക്കാർ ഉത്തരവ് അടുത്ത വർഷത്തേക്കും ദീർഘി പ്പിച്ചു നൽകി വരികയാണ്.അതിന് ശേഷം പുതുക്കിയ തോക്ക് ലൈസൻസുമായി വീണ്ടും അപേക്ഷിക്കണം.ഗ്രാമ പഞ്ചായത്തിൽ ലഭിക്കുന്ന പരാതി പരിഗണിച്ച് അനുമതി നൽകും.'
Previous Post Next Post