ഗ്യാനേഷ് കുമാറിൻ്റെ രാജി; രാജ്യതലസ്ഥാനം ഇന്നും സമരകലുഷിതമാവും; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍...



ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകള്‍.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തർ മന്തിറിലേക്ക് എൻഎസ്‍യുവിൻ്റെ (NSUI)നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തുന്നത്.

ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികള്‍ തീരുമാനിക്കാൻ എഐസിസി വിളിച്ച യോഗം വൈകിട്ട് ഡൽഹിയില്‍ നടക്കും.


അതേസമയം, ഗ്യാനേഷ് കുമാറിന് എതിരായ ഹർജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണർമാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാർ തീരുമാനമെടുത്തുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം, എസ്‌ഐആർ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്തതില്‍ എസ്‌ഐടി അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

ശൈല്‍ദേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഹർജിക്കാർ.
أحدث أقدم