എംഡിഎംഎയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ പിടിയിൽ; പ്രതികളിലൊരാൾ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്...



 

ഇടുക്കി : വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്‌പി സ്ക്വാഡും കാളിയാർ പൊലീസും ചേർന്ന് പിടികൂടിയത്.

വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ റാഫി വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാർഡ് അംഗം ഷെമീറയുടെ ഭർത്താവാണ്. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കേസിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
أحدث أقدم