
കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പൊലീസ് പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ്(36നെയാണ് ആലുവ പൊലീസ് പിടികൂടിയത്. വാഹനത്തിന്‍റെ ഡ്രൈവർ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38)നെ ആലുവ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മണലുമായെത്തിയ വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായ റിഷാദ്. മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായ് സമാനമായ ഏഴ് കേസുകളിൽ ഉൾപ്പെട്ടയാളാണ് റിഷാദെന്ന് പൊലീസ് പറഞ്ഞു.